കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ധവനവിന് ഇന്നും മാറ്റമില്ല.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില പവന് 45920 എന്ന നിലയില്‍ എത്തി. ഇത് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോഡാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 80 രൂപയും കൂടിയിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5760 രൂപ ഒടുക്കണം എന്ന നിലയായി. സമീപകാലത്തൊന്നും സ്വര്‍ണത്തിന് ഇത്രയും വില കൂടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed