കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പുറമെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആദ്യമായാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. മുഴുവൻ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. വിടുതൽഹർജി അടുത്ത മാസം 15-ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *