കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധസംഘമാണ് എത്തിയത്. രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു.
പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേഖലയിൽ പൊലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു.