കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഫോട്ടോ അനാശ്ചാദനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും, വിമലാ ജോസഫിന്‍റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
അനുസ്മരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപിദാസ് ,ജോളി മടുക്കകുഴി, ജൂബി അഷ്റഫ്, അഡ്വ. സാജന്‍ കുന്നത്ത് , കെ.എസ്. എമേഴ്സണ്‍ , ഷക്കീല നസീര്‍ പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, ബി.ഡി.ഒ. ഫൈസല്‍ എസ്., ഹെഡ് അക്കൌണ്ടന്‍റ് അനിത ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിമല ജോസഫിന്‍റെ മകള്‍ നന്ദി അറിയിച്ചു.
There is no ads to display, Please add some