കാഞ്ഞിരപ്പള്ളിയുടെ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന അകാലത്തിൽ അന്തരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിമല ജോസഫ് അനുസ്മരണ സമ്മേളനവും ഫോട്ടോ അനാച്ഛാദനവും 19/10/2023 വ്യാഴാഴ്ച രാവിലെ 10:30 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തും.
വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിർവഹിക്കും.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ ഗോപിദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോളി മടുക്കക്കുഴി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജൂബി അഷറഫ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്,കെ.എസ് എമേഴ്സൺ, ഷക്കീല നസീർ, മോഹനൻ ടി.ജെ, ജോഷി മംഗലം, പി കെ പ്രദീപ്, രത്നമ്മ രവീന്ദ്രൻ, മാഗി ജോസഫ്, ബി.ഡി.ഒ ഫൈസൽ.എസ്, വിമല ജോസഫിന്റെ മകൾ മരിയ ജോസഫ് എന്നിവർ സംസാരിക്കും.
There is no ads to display, Please add some