പാലക്കാട്: അമ്മയും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിലാണ് സംഭവം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില(42), മകൻ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ചുമണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പ്രദേശവാസികളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരുടേയും ജീവന് രക്ഷിക്കാനായില്ല.
ഇവര്‍ താമസിച്ചിരുന്ന വീട് ജപ്തി ഭീഷണിയും നേരിടുന്നുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056