കാഞ്ഞിരപ്പള്ളി: ഗസ്സയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെതടക്കമുള്ള മനുഷ്യജീവനെടുത്ത് ഇസ്രയേൽ നടത്തുന്ന കൊടിയ ആക്രമണം ഭീതി ജനകവും ആശങ്കയുണർത്തുന്നതുമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.

ഇസ്രാഈലിന്റെ ഉപരോധം കാരണം അവശ്യ വസ്തുക്കൾ പോലും ലഭ്യമാകാതെ മരണ തീരമായി മാറിയ ഗസ്സയിൽ നടക്കുന്നത് മനുഷത്വമില്ലാത്ത ക്രൂരതയാണ്. പീഢിതരായ ജനങ്ങളോടെ ഐക്യദാർഢ്യവും അവർക്കായി മനമുരുകിയ പ്രാർത്ഥനയുമുണ്ടാവണമെന്നുംഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30 ,31 തീയതികളിലായി എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ പ്രചരണ ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എൻ വൈ ജമാൽ അധ്യക്ഷത വഹിച്ച പരുപാടിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പ്രമേയം വിശദീകരിച്ച് സംസാരിച്ചു. ചുഴലി അബ്ദുല്ല മൗലവി മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി ഷിഹാബ് തൊടുപുഴ, കെ.എൻ.എം ജില്ലാ ഭാരവാഹികളായ പി.എച്ച്. ജാഫർ, എച്ച്. ഷാജഹാൻ, ടി .എ. അബ്ദുൽ ജബ്ബാർ, അക്ബർ സ്വലാഹി, ഫാസിൽ ഹസൻ, പി.എസ്. സലാഹുദ്ദീൻ, അനസ് ഈരാറ്റുപേട്ട, എന്നിവർ പ്രസംഗിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *