ചെന്നൈ: കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാതശിശുക്കളെ വിറ്റതിന് സർക്കാർ ആശുപത്രി ഡോക്ടറും ബ്രോക്കറും അറസ്റ്റിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്.

ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിൽ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയാണ് ഇവരുടെ പതിവ്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ട‍‍ര്‍ സമ്മതിച്ചു.

അവയവ കടത്തിന് പിന്നിലും ഇവർക്ക് പങ്കുള്ലതായി സൂചന ലഭിച്ചിട്ടുണ്ട്. തിരുച്ചിറപ്പളി, തിരുനെൽവേലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ നിന്ന് ചിലരുടെ സഹായം ഇവർക്ക് ലഭിച്ചതായും സൂചനയുണ്ട്. അനുരാധയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *