കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെ
ഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച 45 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ
നിർമാണോദ്ഘാടനവും, കുടുംബ ശ്രീ, ADS, വാർഷികവും, വിവിധ ബാലസഭകളുടെ ഉദ്‌ഘാടനവും ഇന്ന് (15-10-23)ഞായറാഴ്ച 2 മണിക്ക് തമ്പലക്കാട് എൻ, എസ്, എസ്, യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ വച്ച് നടത്തപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹു,പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു വിവിധ വികസന പദ്ധതികളുടെ
ഉദ്ഘാടനം ബഹു, ചീഫ് വിപ്പ് ഡോ,എൻ ജയരാജ് എം. എൽ. എ നിർവ്വഹിച്ചു.

22ആം വാർഡ് അംഗം ബേബി വട്ടക്കാട്ട് സ്വാഗതം ആശംസിച്ചു
സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ ജോളി മടുക്കകുഴി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീ രാജു ജോർജ് തേക്കുംതോട്ടം, ശ്രീമതി അമ്പിളി ഉണ്ണികൃഷ്ണൻ ,കോ, ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ദിലീപ് ചന്ദ്രൻ പറപ്പള്ളി,
സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ദീപ്തി ഷാജി, ശ്രീമതി ഷീജാ ഗോപിദാസ്, ശ്രീമതി കെഎൻ സരസമ്മ, എഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി ബൈജു,എഡിഎസ് സെക്രട്ടറി ശ്രീമതി വത്സമ്മ രാജു, തുടങ്ങിയവർ സംസാരിച്ചു.
തദവസരത്തിൽ ശ്രീമതി കെഎൻ തങ്കമ്മ മുണ്ടപ്പള്ളിൽ (മാനവോദയാ പകൽവീട്)
ശ്രീ സിബി അഗസ്റ്റിൻ പാറക്കൽ (മികച്ച കർഷകൻ)
ഉന്നത വിദ്യാഭ്യാസം നേടിയ ശ്രീ ശരത് ചന്ദ്രൻ ഞള്ളോത്ത്, (ഡോക്ടറേറ്റ്)
എസ് എസ് എൽ സി, പ്ലസ് റ്റു, ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു…..
There is no ads to display, Please add some