കോട്ടയം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന് 42000- 43000 ഇടയിൽ വിൽപ്പന നടന്നിരുന്ന സ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 1120 രൂപയുടെ വർധവാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 44320 രൂപയാണ്. ഒരു ഗ്രാമിന് 140 രൂപയാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണം കിട്ടണമെങ്കില്‍ നല്‍കേണ്ടത് 5540 രൂപയാണ്. എന്നാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ 47000 രൂപയെങ്കിലും ചെലവ് വരും.
There is no ads to display, Please add some