ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗാസയിൽ വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്ന് ഇസ്രയേൽ.’ഗാസയിലേക്ക് മാനുഷിക സഹായമോ? ബന്ദികളായ ഇസ്രയേലുകാർ വീട്ടിൽ തിരിച്ചെത്തുന്നതുവരെ ഇലക്ട്രിക് സ്വിച്ചുകൾ ഓണാക്കില്ല. ജല വിതരണ പൈപ്പുകൾ പ്രവർത്തിക്കില്ല, ഇന്ധന ടാങ്കുകൾ എത്തില്ല. മാനുഷിക പരഗണന മനുഷ്യർക്കാണ്. ആരും ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരരുത്’- ഇസ്രയേൽ വൈദ്യുതി മന്ത്രി ഇസ്രയേൽ കാട്സ് എക്സിൽ കുറിച്ചു.
ഇസ്രയേൽ ഇന്ധന വിതരണം നിർത്തിയതിനെ തുടർന്ന് ഗാസയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം ഇന്നലെ നിലച്ചിരുന്നു. ഇതേത്തുടർന്ന ഗാസയിൽ സമ്പൂർണമായി വൈദ്യുതി മുടങ്ങി. ആശുപത്രികളും മറ്റ് അവശ്യ സേവനങ്ങളും ജനറേറ്ററുകൾ ഉപയോഗിച്ചാണ്പ്രവർത്തിക്കുന്നത്. ഈ ജനറേറ്ററുകൾക്കും അധികം ആയുസുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ഇതോടെ, ആശുപത്രി പ്രവർത്തനങ്ങൾ ഉൾപ്പെടെ താറുമാറാകും.
അതേസമയം, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം ചർച്ച നടത്ത പലസ്തീൻ പ്രസിഡന്റ് മഹമ്മുദ് അബ്ബാസുമായി ബ്ലിങ്കൻ ആശയവിനിമയം നടത്തിയേക്കും എന്ന് റിപ്പോർട്ടുണ്ട്.
There is no ads to display, Please add some