കോട്ടയം: കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കാൽ മുട്ടിന് പരിക്കേറ്റ ലെഫ്റ്റ്ബാക്ക് ഐബാൻ ഡോഹ്ലിംഗിന് സീസൺ നഷ്ടമാകും. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അതോടൊപ്പം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും താരം വ്യക്തമാക്കി.

ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. മുട്ടിന് ഏറ്റ പരിക്കായത് കൊണ്ട് തന്നെ ആറ് മാസം എങ്കിലും അദ്ദേഹം പുറത്തിരിക്കും. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.
മൂന്ന് മത്സരങ്ങളിലും മികച്ച കളി കെട്ടഴിച്ച ഐബാന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ ബാധിക്കുമെന്ന കാര്യത്തിൽ തകർക്കമില്ല. ഡോഹ്ലിംഗിന്റെ അഭാവത്തിൽ സന്ദീപ് സിംഗായിരിക്കും പകരം കളിക്കുക. മൂന്ന് മത്സരങ്ങിൽ നിന്ന് 6 പോയിന്റുമായി ഐഎസ്എൽ ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.