കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 42,000 തൊട്ടു.10 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായി.
ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇന്നലെ സ്വർണവില 42,000ൽ താഴെ എത്തിയത്. പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 42000ലും താഴേയ്ക്ക് പോയത്. 41,920 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.