മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം.
തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു.
There is no ads to display, Please add some