മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ചെന്ന് പരാതി. വളാഞ്ചേരി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്.
പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് അഭിനവ് പറഞ്ഞു. മർദനത്തിൽ അഭിനവിന്‍റെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. സ്കൂളില്‍ ഇന്നലെയാണ് സംഭവം നടന്നത്.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.