ആലപ്പുഴ: ഹരിപ്പാട് വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യ നിർമ്മാണം പിടികൂടി . അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് സുധീന്ദ്ര ലാൽ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *