കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പീഡനമടക്കം ആറോളം വ്യാജ കേസുകളിൽ പെടുത്തിയ യുവതിക്കെതിരെ പൊൻകുന്നം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് സ്ഥിരതാമസമാക്കിയ യുവതിക്കെതിരെയാണ് കേസ്. ഇവർ കാഞ്ഞിരപ്പള്ളി സ്വദേശിയായ സന്ദീപിനെയാണ് കള്ളക്കേസിൽ കുടുക്കിയത്.
വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയതിനു യുവതിക്കെതിരെ 2022 ജൂണിൽ സന്ദീപ് പരാതി നൽകിയിരുന്നു. ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്ന ഇവർ വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്നും പരാതിയിൽ സന്ദീപ് പറഞ്ഞിരുന്നു.
പരാതിയിൽ അന്വേഷണം വന്ന് പിടിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയതോടെ യുവാവിനെതിരെ യുവതി വ്യാജ പീഡന പരാതി നൽകുകയും യുവാവിനെ ജയിലിൽ ആക്കുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ യുവാവ് വീണ്ടും യുവതിക്കെതിരെ നിയമ പോരാട്ടം തുടങ്ങിയതോടെ സ്ത്രീ സംരക്ഷണ നിയമത്തെ കൂട്ടുപിടിച്ച് വ്യാജ കേസുകൾ കെട്ടിച്ചമച്ചു. ആറു കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താൻ പോലീസിലും സ്വാധീനം ചെലുത്തി.
ഇതിനിടെ വ്യാജരേഖ ചമച്ച് ജോലിക്ക് കയറിയതിന് പൊൻകുന്നം പോലീസ് യുവതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജരേഖ ചമച്ചാണ് യുവതി 2015ൽ ബാങ്ക് ഓഫ് ബറോഡയിൽ സ്വീപ്പർ / അറ്റൻഡർ പോസ്റ്റിൽ ജോലിക്ക് കയറിയത്. ജോലിക്ക് വേണ്ട യോഗ്യത പത്താം ക്ലാസ് ജയവും എന്നാൽ പ്ലസ് ടു ജയിക്കാൻ പാടില്ല എന്നുള്ളതുമായിരുന്നു. എന്നാൽ പ്ലസ് ടു ജയിച്ച യുവതി പ്ലസ് ടു തോറ്റതായി വ്യാജരേഖ ഉണ്ടാക്കി ജോലി തട്ടിയെടുക്കുകയായിരുന്നു. സന്ദീപിന്റെ പരാതി ശരിവെക്കുന്ന തരത്തിൽ പൊൻകുന്നം പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ജാമ്യമില്ല വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു .
മുണ്ടക്കയത്തുള്ള ഗുണ്ടകളെ വീട്ടിൽ പറഞ്ഞുവിട്ടു ഭീഷണിപ്പെടുത്തിയത് സംബന്ധിച്ചും
ആദ്യ വിവാഹം നിലനിൽക്കെ സന്ദീപിനെ വിവാഹം കഴിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കി ബാങ്ക് ഓഫ് ബറോഡയിൽ നിന്നും പണം തട്ടിയാതായും കാഞ്ഞിരപ്പള്ളി പോലീസിൽ യുവാവ് പരാതി നൽകിയിരുന്നു. ഇത് യുവതിയുടെ സ്വാധീനത്തിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും സന്ദീപ് ആരോപിക്കുന്നു. സത്യം പുറത്തുവരുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് സന്ദീപ് പത്രസമ്മേളനത്തിൽ പറഞ്ഞു.
There is no ads to display, Please add some