കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ തോതില്‍ വര്‍ധിക്കുകയായിരുന്നു വില. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടമായേക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44040 രൂപയാണ്. 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 5505 രൂപയായി. വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവ് വന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.