ഡൽഹി :ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. പ്രവർത്തനപരമായ കാരണങ്ങളാൽ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു.

‘‘ഇന്ത്യൻ മിഷനിൽനിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു’’ എന്നാണ് അറിയിപ്പിൽ പറയുന്നത്. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതിനിടെയാണ് കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചത്.

കാനഡയിൽ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് ബന്ധം വഷളാവാൻ, ഇടയാക്കിയത്. ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നൽകിയത്.

സമാനമായ നിലയിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.ഇതിന് പിന്നാലെയാണ് കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യനിർത്തിവെച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *