കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക.
ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 44160 രൂപയാണ്. 120 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5520 രൂപയാണ്.