അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ സൈന്യം വധിച്ചു. ഇതോടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.
ജില്ലയിലെ കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ഏഴു ദിവസം നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തെരച്ചിൽ തുടരുകയാണ്.

