രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഈ വർഷം നിരവധി മാറ്റങ്ങളാണ് വാട്സാപ്പിൽ മെറ്റ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും സമാനമായ ചാനൽ ഫീച്ചറുമായി എത്തിയിരിക്കുകയാണ് മെറ്റ.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ള പ്രശസ്ത വ്യക്തികൾ ഇതിനകം വാട്സാപ്പിൽ ചാനൽ ആരംഭിച്ചുകഴിഞ്ഞു. അര ലക്ഷത്തിലേറെ ആളുകൾ ഈ ചാനലുകൾ ഫോളോ ചെയ്യുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളും ഇതിനകം ചാനലുകൾ ആരംഭിച്ചുകഴിഞ്ഞു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചാനലുകൾ ആരംഭിക്കാം. ഈ ചാനലുകൾ എത്ര ആളുകൾക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. സാധാരണ ഫെയ്സ്ബുക്ക് പേജുകളിൽ ചെയ്തിരുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും കുറിപ്പുകളും സന്ദേശങ്ങളുമെല്ലാം ഈ ചാനലുകളിലൂടെ ഫോളോവർമാരിലേക്ക് എത്തിക്കാം.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ള പ്രശസ്ത വ്യക്തികൾ ഇതിനകം വാട്സാപ്പിൽ ചാനൽ ആരംഭിച്ചുകഴിഞ്ഞു. അര ലക്ഷത്തിലേറെ ആളുകൾ ഈ ചാനലുകൾ ഫോളോ ചെയ്യുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളും ഇതിനകം ചാനലുകൾ ആരംഭിച്ചുകഴിഞ്ഞു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചാനലുകൾ ആരംഭിക്കാം. ഈ ചാനലുകൾ എത്ര ആളുകൾക്ക് വേണമെങ്കിലും ഫോളോ ചെയ്യാം. സാധാരണ ഫെയ്സ്ബുക്ക് പേജുകളിൽ ചെയ്തിരുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും അറിയിപ്പുകളും കുറിപ്പുകളും സന്ദേശങ്ങളുമെല്ലാം ഈ ചാനലുകളിലൂടെ ഫോളോവർമാരിലേക്ക് എത്തിക്കാം.

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സാപ്പിൽ Chats, Calls ടാബുകൾക്ക് നടുവിലായി Updates എന്ന പേരിൽ പുതിയൊരു ടാബ് എത്തും. Status ടാബിന്റെ സ്ഥാനത്താണ് അപ്ഡേറ്റ്സ് ടാബ് വരിക. സ്റ്റാറ്റസുകൾ ഈ അപ്ഡേറ്റ്സിനുള്ളിലേക്ക് മാറ്റി.

ജൂണിൽ കൊളംബിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് ചാനൽ ഫീച്ചർ അവതരിപ്പിച്ചിരുന്നത്. വരുന്ന ആഴ്ചകളിൽ ആഗോള തലത്തിൽ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഇന്ത്യ ഉൾപ്പടെ 150 ലേറെ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാവും. വിവിധ ചാനലുകൾ തിരഞ്ഞ് കണ്ടുപിടിക്കാനാവും. പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും മുന്നിലെത്തും.

ഇന്ന് ലഭ്യമായതിൽ ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനമാണ് വാട്സാപ്പ് ചാനലുകളെന്ന് കമ്പനി അവകാശപ്പെടുന്നു. ചാനൽ ഫോളോ ചെയ്യുന്നവരുടെ ഫോൺ നമ്പറോ പ്രൊഫൈൽ ഫോട്ടോ ഉൾപ്പടെയുള്ള മറ്റ് വിവരങ്ങളോ മറ്റ് ഫോളോവർമാർക്കോ അഡ്മിൻമാർക്കോ കാണാൻ സാധിക്കില്ല. അതായത് നിങ്ങൾ ആരെ ഫോളോ ചെയ്താലും അക്കാര്യം നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരോ ആ ചാനലിലെ മറ്റ് ഫോളോവർമാരോ അറിയില്ല. 30 ദിവസത്തെ ചാനൽ ഹിസ്റ്ററി മാത്രമേ ശേഖരിച്ചുവെക്കുകയുള്ളൂ. അതായത് പഴയ സന്ദേശങ്ങൾ 30 ദിവസത്തിന് ശേഷം നീക്കം ചെയ്യപ്പെടും.

ചാനലുകളിൽ വരുന്ന സന്ദേശങ്ങൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്താം. നിങ്ങളാണ് ഇമോജി പങ്കുവെച്ചത് എന്ന വിവരവും മറ്റുള്ളവർ അറിയില്ല. ചാനലുകൾ മ്യൂട്ട് ചെയ്യാനും എളുപ്പത്തിൽ അൺഫോളോ ചെയ്യാനും സാധിക്കും.

നിലവിലുള്ള വാട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ചോ പുതിയ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങൾക്കും വാട്സാപ്പ് ചാനൽ ആരംഭിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത്. അപ്ഡേറ്റ് ലഭ്യമായിട്ടില്ലാത്തവർ ഇനിയും കാത്തിരിക്കുക.

എങ്ങനെ വാട്സാപ്പ് ചാനൽസ് ഉപയോഗിക്കാം

ഏറ്റവും പുതിയ വാട്സാപ്പ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക
ശേഷം വാട്സാപ്പ് തുറന്നാൽ Updates ടാബ് കാണാം. ഇത് തിരഞ്ഞെടുക്കുക.
താഴെ വിവിധ ചാനലുകളുടെ പട്ടിക കാണാം. ഈ ചാനലുകൾ ഫോളോ ചെയ്യാൻ + എന്ന ബട്ടൻ ക്ലിക്ക് ചെയ്താൽ മതി.
അല്ലെങ്കിൽ ചാനലുകളുടെ പ്രൊഫൈൽ തുറന്ന് ഫോളോ ബട്ടൻ ക്ലിക്ക് ചെയ്തും ചാനൽ ഫോളോ ചെയ്യാം.
സന്ദേശങ്ങളിൽ ലോങ് പ്രെസ് ചെയ്താൽ ഇമോജി റിയാക്ഷനുകൾ പങ്കുവെക്കുകയും ചെയ്യാം.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed