കൊച്ചി: എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തുന്നത്.

നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചതായാണ് പൊലീസ് നി​ഗമനം. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

നാട്ടില്‍ വിവിധ ജോലികള്‍ ചെയ്യുകയായിരുന്നു നിജോ. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ശില്‍പ അടുത്തിടെയാണ് നാട്ടിലെത്തിയത്. തിരിച്ച് പോകാനിരിക്കെയാണ് സംഭവം. കടമക്കുടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *