മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി നിർമാണം നടക്കുന്ന പാലത്തിൽനിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരുക്കേറ്റു.
പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജങ്ഷനിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.
പെരിന്തല്‍മണ്ണ – ഊട്ടി റോഡില്‍ മുണ്ടത്തപ്പാലം പൊളിച്ചു പണിയുകയാണ്. പാലത്തില്‍ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കാരണം റോഡ് കാണാനായില്ല. തുടര്‍ന്നാണ് ടാങ്കര്‍ ലോറിയുടെ നിയന്ത്രണം വിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഫയർ ആന്റ് റെസ്ക്യൂ ടീമും പൊലീസും സ്ഥലത്ത് എത്തി അപകടമില്ലെന്ന് ഉറപ്പാക്കി.