ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് തുടക്കമാവും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും.

എസ് എല്ലിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫിൽ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകർക്ക് ആവേശം നൽകും. സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും.

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കപ്പ് നേടാനായിട്ടില്ല കേരളത്തിൻ്റെ കൊമ്പന്മാർക്ക്. ഇത്തവണയെങ്കിലും മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എൽ കപ്പിൽ മുത്തമിടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *