കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടന്നത്.ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ജെയ്കിന്റെ ഭാര്യ എസ് പിക്ക് പരാതി നല്‍കി. വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്ന് ഗീതു പറഞ്ഞു.തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്ന് ഗീതു പറഞ്ഞു. ‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നുവെന്നരീതിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല’- ഗീതു മാധ്യമങ്ങളോട് പറഞ്ഞു.

നിറവയറുള്ള ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപപ്രചാരണം. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍നിന്നാണ് ഗീതു വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം ഉണ്ടായത്. പോസ്റ്റിന് താഴെ നിരവധിപേര്‍ മോശം കമന്റുകളുമായി രംഗത്തെത്തി. ‘എന്തെങ്കിലും തരണേ’ എന്ന വിധത്തില്‍ വോട്ട് യാചിക്കുംവിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രചാരണത്തിന് ഇറക്കി സഹതാപം ഉണ്ടാക്കുന്നത് പുതുപ്പള്ളിയില്‍ ചെലവാകില്ല ജെയ്ക് മോനേ’ എന്നായിരുന്നു വീഡിയോ.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *