ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ദിവസം ഗാർഹിക പാചകവാതകത്തിന്റെ വില 200രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.
തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓണസമ്മാനമാണിതെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്. അഞ്ചുസംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കും.