ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചു.
2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിന് ‘തിരംഗ പോയിന്റ്’ എന്നും പേരിട്ടു.’ചന്ദ്രനിൽ സ്പർശിച്ച സ്ഥലത്തിന് പേരിടാൻ പോവുകയാണ്. വിക്രം ലാൻഡർ തൊടുന്ന സ്ഥലത്തിന് ഇന്ത്യയും ഇപ്പോൾ പേര് നൽകാൻ തീരുമാനിച്ചു. ആ പോയിന്റ് ഇനി ‘ശിവശക്തി പോയിന്റ്’ എന്ന് അറിയപ്പെടും,’- പ്രധാനമന്ത്രി പറഞ്ഞു.