കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു.
ഓഗസ്റ്റ് 17 വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയിലാണ് പവന്റെ വില. ഗ്രാമിന് 5,410 രൂപ നൽകണം. വ്യാഴാഴ്ച 280 രൂപ കുറഞ്ഞാണ് സ്വർണം ഈ നിലവാരത്തിലെത്തിയത്.