ആലപ്പുഴ: .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

നേരത്തെ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന് ആലപ്പുഴയിൽ വീടുണ്ട്. ഈ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്.

വീടിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്.

വീട്ടിൽ ആരുമില്ലായിരുന്ന സമയത്തായിരുന്നു മോഷണ ശ്രമം. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *