ഇടുക്കി: ഇടുക്കി ജില്ലയിൽ നാളെ (വെള്ളിയാഴ്ച) കോൺഗ്രസ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
അതേസമയം ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിർദ്ദേശം.
എം.ജി. സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(ഓഗസ്റ്റ് 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.