കോട്ടയം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം’ എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ കോട്ടയം പ്രസ് ക്ലബ്ബിൽ മേഖലാ പ്രസിഡന്റ് കെ എം താഹ മൗലവി അൽ ഹസനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൗലവി തൗഫീഖ് ബദരി, സഫറുള്ള ബാക്കവി തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു.

മേഖല ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മൗലവി അൽ ഖാസിമി സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫറുള്ള മൗലവി ബാഖവി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. മേഖലാ ട്രഷറർ ഹാഫിസ് മുഹമ്മദ് അഷ്കർ മൗലവി അൽ ഖാസിമി പ്രമേയം അവതരിപ്പിച്ചു.

ജോ.സെക്രട്ടറി സദക്കത്തുള്ള അദനി, DKLM പരിക്ഷ ബോർഡ് ചെയർമാൻ അബ്ദുൽ കരീം മൗലവി മദനി,അൽ ബുസ്താൻ മാനേജർ മൗലവി സ്വാലിഹ് ബദരി, തുടങ്ങിയവർ ആശംസയും, ക്ഷേമനിധി ചെയർമാൻ ഹാഫിസ് ഇബ്രാഹിം ഹസനി കൃതജ്ഞതയും അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *