പെഴ്സിയിഡിസ് ഉല്‍ക്കമഴയുടെ മനോഹര കാഴ്ച കാണാൻ ഉറങ്ങാതെ കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒരു ചെറിയ മിന്നായം പോലെ കണ്ടെന്നാണ് മറ്റു ചിലര്‍ പറയുന്നത്.എന്തായാലും കേരളത്തില്‍ ഉല്‍ക്കവര്‍ഷം ദൃശ്യമായോ എന്നത് സംബന്ധിച്ച് സ്ഥിരീകണമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഉൽക്കവർഷം കാണാൻ സാധിക്കാതെ വന്നതോടെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ട്രോൾ മഴയാണ്.ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന കിലുക്കത്തിലെ ക്ലാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ മുഴങ്ങുന്നത്.ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന് മറ്റു ചിലർ. ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ ഒരുക്കി കാത്തിരുന്നവരും ഈ കൂട്ടത്തിലുണ്ട്.
മേഘാവൃതം നിറഞ്ഞ അന്തരീക്ഷവും പൊടിപടലവും കാരണമാകാം ഉൽക്ക വർഷം കാണാനാകാത്തതെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പെഴ്സിഡിയസ് വർഷം കാണാൻ കഴിഞ്ഞ ചിത്രങ്ങളും വിഡിയോകളും പുറത്തു വരുന്നുണ്ട്.