നടന്‍ ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ടൊവിനോ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും ടൊവിനോ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *