കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിലേയ്ക്ക് വീണ യുവാവിനെ കാണാതായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്.
ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം.പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരൻ പുഴയിലേക്ക് വീണത്. സംഭവസ്ഥലത്ത് അഗ്നി രക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളാണ് തിരച്ചിൽ നടത്തുന്നത്