കൊച്ചി: കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് (22) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.
കലൂർ പൊറ്റക്കുഴി മസ്ജിദ് ലെയ്‌നിൽ കൈപ്പിള്ളി റെസിഡൻസി ഹോട്ടലിലെ മുറിയിൽ ബുധൻ രാത്രി 10.30നാണ് ദാരുണ സംഭവം. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം.
വൈകിട്ടോടെ രേഷ്മയും നൗഷിദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രേഷ്മയെ കുത്തുകയുമായിരുന്നു. ആശുപത്രിയിലെത്തും മുന്‍പേ യുവതി കൊല്ലപ്പെട്ടിരുന്നു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.