കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു. ന്യുമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.
അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

