അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ഷമീർ തന്റെ മുൻപിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നെന്നാണ് പരാതി. തുടർന്ന് യുവതിയും ബന്ധുക്കളും ചേർന്ന് പോലീസുകാരനെ തടഞ്ഞു വയ്ക്കുകയും അടൂർ പോലീസ് സ്ഥലത്തെത്തി ഷമീറിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .