മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു.ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജ്, ജഗതി, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അത്ഭുതദ്വീപ് 2’ വരുന്നുവെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് വിനയന്.
അത്ഭുതദ്വീപ് 2 ല്‍ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും ഉണ്ടാകുമെന്നാണ് വിനയന് പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാകും തിരക്കഥ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പോസ്റ്റ് വന്നതിന് പിന്നാലെ നിരവധിയാളുകളാണ് കമന്റുകളുമായെത്തുന്നത്.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറിപ്പ്:
18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.