വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടേത്. അതിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചിരിക്കുകയാണ് താരം.

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ സ്വന്തമാക്കിയത്.

കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ ഈ വാഹനം ഗാരിജിലെത്തിച്ചത്. ഈ വർഷം ആദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ കാര്‍ ആണിത്. ബിഎംഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ കാറിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്.

മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 481 ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.