കോട്ടയം: കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5495 രൂപയും പവന് 43,960 രൂപയുമാണ് ഇന്ന് (വെള്ളിയാഴ്ച) കേരള വിപണിയിൽ സ്വർണത്തിന് നൽകേണ്ട വില.
രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ജൂലായ് രണ്ടാം വാരത്തിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില 44,000 രൂപയ്ക്ക് താഴെ എത്തുന്നത്.