അടൂർ : ഒരാഴ്ച മുൻപ് കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ,പള്ളിക്കൽ കാശാംവിള, പുത്തൻവീട്ടിൽ വിഷ്ണു (26 ) ആണ് മരിച്ചത്. പള്ളിക്കൽ കൈതയ്ക്കാവയലിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വിഷ്ണുവിനെ ഇക്കഴിഞ്ഞ 25 മുതലാണ് കാണാതായത് . വീട്ടുകാർ 26ന് രാവിലെ അടൂർ പോലീസിൽ പരാതിയും നൽകി. പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് ഇന്ന് രാവിലെ വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വയലിലെ വെള്ളത്തിൽ പായൽ മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. സഹോദരി ഭർത്താവാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്.അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed