കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ്‌ വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്‌ മറുപടിയുമായി നടൻ വിനായകൻ.

തനിക്കെതിരെ കേസ് വേണമെന്നാണ്‌ വിനായ‌കൻ സമൂഹമാധ്യമത്തിൽ കുറിച്ചത്​. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ്​ വിനായകന്റെ ഇപ്പോഴത്തെ പ്രതികരണം.

വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed