കോട്ടയം: ചങ്ങനാശ്ശേരിയിൽ ഇന്ന് മുൻസിപ്പൽ ചെയർപെഴ്സണെതിരെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കുതിര കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ജനാധിപത്യപരമായി കോൺഗ്രസിന്റെ പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരെ പണം കൊടുത്ത് സ്വാധീനിച്ച് എൽഡിഎഫിൽ ചേർത്ത വിലകുറഞ്ഞ നീക്കം ചങ്ങനാശ്ശേരിയിലെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും,
പി.ജെ.ജോസഫ് നേതൃത്ത്വം നൽകുന്ന കേരളാ കോൺഗ്രസിലെ സി എഫ് തോമസ് സാറിന്റെ അനുയായികളായ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിലെ കേരള കോൺഗ്രസ് കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ ജോസ് കെ.മാണി വിഭാഗം നടത്തിയ നീക്കം പാഴ് വേലയായി മാറിയെന്നും സജി പറഞ്ഞു.
യുഡിഎഫിനെ വഞ്ചിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സജി പറഞ്ഞു.
There is no ads to display, Please add some