തിടനാട് : ഇന്ത്യാ രാജ്യത്തെ വർഗിയമായി വിഭജിക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ ആസുത്രിതനീക്കങ്ങളുടെ ഉദാഹരണമാണ് മണിപ്പൂരിൽ ഭരണകൂടത്തിന്റ പിന്തുണയോടെ അരങ്ങേറുന്ന കുരുതിയെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറി
എ.വി റസൽ. എൽ.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലേ 10 മുതൽ ഉച്ചക്ക് രണ്ട് വരെ നടന്ന ജനകീയ കൂട്ടായ്മ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് അധ്യക്ഷനായി.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ,കെ.ജെ തോമസ് എക്സ്.എം.എൽ. എ.കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി അഗസ്തി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്,ഏരിയ കമ്മിറ്റി അംഗം ടി.മുരളി, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇകെ മുജീബ്, മുണ്ടക്കയം അസിസ്റ്റന്റ് സെക്രട്ടറി വിജെ കുര്യാക്കോസ്, കേരള വനിതാ കോൺഗ്രസ് (എം)സംസ്ഥാന സെക്രട്ടറി , ഡോ.അൻസി ജോസഫ്, കേരളാ കോൺഗ്രസ് (എം) തിടനാട് മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ഔസപ്പച്ചൻ ഓട്യ്ക്കൽ , കേരളയൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് വിപിൻ രാജു ശൂരനാൻ ഐ.എൻ.എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ, എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് റഷീദ് താന്നിമൂട്ടിൽ, ജനദാതൾ മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി, കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എ. റ്റി തോമസ് അഴകത്ത്,എന്നിവർ സംസാരിച്ചു.
There is no ads to display, Please add some