കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ.

ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.