കണ്ണൂർ: കണ്ണൂർ – കാസർകോട് ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർക്ക് പരിക്ക്.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മാതമംഗലം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന പാഴ്സൽ ലോറിയും ആണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ വരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

