ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ കോണ്‍ഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്.

തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *