ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വെണ്ണിലാംകണ്ടം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
ഒരു കുടുംബത്തിലെ തന്നെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.