പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. പുണെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്.
നാലു മാസം മുൻപു നടന്ന സംഭവത്തിൽ 11 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നേരത്തെ പിടിയിലായിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നു പൊലീസ് പറഞ്ഞു. വ്യാപാരിയിൽ നിന്ന് 75 പവൻ സ്വർണവും മൂവായിരം രൂപയും മൊബൈല്‍ ഫോണുമാണ് അർജുൻ ആയങ്കിയും സംഘവും തട്ടിയെടുത്തത്.